ചെന്നൈ: സനാതന ധർമ്മത്തിനെതിരെ ഉള്ള നിലപാട് മാറ്റില്ല എന്നും ദ്രാവിഡ സംസ്കാരമാണ് ഇന്ത്യൻ സംസ്കാരമെന്നും ഉള്ള നിലപാടിൽ ഉറച്ച് തമിഴ്നാടും ഉദയനിധി സ്റ്റാലിനും. സനാതന ധർമ്മത്തിനെതിരെ പറഞ്ഞതിൽ മാപ്പ് പറയില്ല എന്നും ദ്രാവിഡ സംസ്കാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും പ്രഖ്യാപനം. ആര്യൻ വംശീയത അടിച്ചേൽപ്പിക്കാൻ കേന്ദ്ര ബിജെപി സർക്കാർ തന്ത്രങ്ങൾ ഇറക്കുമ്പോൾ ഇന്ത്യയുടെ ദ്രാവിഡ ഹിന്ദുസ്ഥാൻ വംശമഹിമ ഉയർത്തിപ്പിടിക്കാനുള്ള യുദ്ധപ്രഖ്യാപനം നടത്തുകയാണ് തമിഴ് ജനത. ഇന്ത്യ ദ്രാവിഡൻ്റെ താണെന്നും ഇന്ത്യൻ സംസ്കാരമെന്നത് സിന്ധു നദീതടത്തിൽ പരന്നു വികസിച്ച മോഹൻജോദാരോ- ഹാരപ്പ സംസ്കമാണെന്നുമുള്ള ചരിത്ര സത്യത്തെ ഇന്നും ഉയർത്തിപ്പിടിച്ച് പോരാടുന്നവരാണ് തമിഴുനാട്ടുകാർ. സിന്ധു നദിയുടെ ഇംഗ്ലീഷ് നാമമായ ഇൻഡസ് എന്ന വാക്കിൽ നിന്നാണ് ഇന്ത്യ എന്ന പേര് ഉണ്ടായത്. പേർഷ്യക്കാർ സിന്ധുവിനെ 'ഹിന്ദു എന്നും മറ്റുള്ളവർ സിന്ധുവിനെ സന്ധ് എന്നും ഹിന്ദ് എന്നും ഹിന്ദുസ്ഥാൻ എന്നും വിളിച്ചുവെന്നാണ് യഥാർത്ഥ ചരിത്രം. യൂറോപ്യൻ - ഏഷ്യൻ സങ്കരയിനത്തിൽ യ ഉണ്ടായ ആര്യൻ സങ്കരവംശം സിന്ധു സ്ഥാനെ ആക്രമിച്ച് കീഴ്പ്പെടുത്തിയപ്പോൾ പശ്ചിമഘട്ടം താണ്ടി പലായനം ചെയ്ത ഹിന്ദുസ്ഥാനികളാണ് ദ്രാവിഡരെന്ന് വിളിക്കപ്പെടുന്ന തെക്കേ ഇന്ത്യൻ വംശജരായ മലയാളികളും കന്നടക്കാരും തെലുങ്കരും തമിഴരും. ഇതിൽ തമിഴരൊഴികെ ബാക്കിയുള്ളവരൊക്കെ തങ്ങളുടെ ഇന്ത്യൻ ദ്രാവിഡ വംശീയതയെ അവഗണിച്ചപ്പോഴും തമിഴൻ സ്വാഭിമാനം പാരമ്പര്യത്തിൽ അടിയുറച്ചു നിന്നു. വടക്കേ ഇന്ത്യൻ ലോബി ആര്യൻ മതങളേയും ജാതീയയേയും ഭാഷയേയും അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ എല്ലാം തമിഴൻ എന്നും കടുത്ത പ്രതിരോധം തീർത്തു. ഹിന്ദി അടിച്ചേൽപ്പിക്കാനാണ് 40 വർഷമായി ആര്യൻ മേൽക്കോയ്മാവാദികൾ ശ്രമിച്ചു വരുന്നത്. ഇപ്പോൾ വീണ്ടും അതിനുള്ള ശ്രമം തുടങ്ങിയതോടെ തങ്ങളുടെ കുട്ടികൾക്ക് മനോഹരമായ തമിഴ് പേരുകൾ നൽകണമെന്ന് തമിഴ് മാതാപിതാക്കളോട് അഭ്യർത്ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഇതിനെ നേരിടാൻ തമിഴ് പേരുകൾ ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടയിൽ ഉദയനിധി പറഞ്ഞു. തമിഴ് തായ് വാഴ്ത്ത് (തമിഴ് സംസ്ഥാന ഗാനം) സമയത്ത് "ദ്രാവിഡ" എന്ന വാക്ക് ഒഴിവാക്കിയതിനെക്കുറിച്ചുള്ള സമീപകാല വിവാദത്തെയും ഉദയനിധി പരാമർശിച്ചു, ഇത് തമിഴിനെയും ദ്രാവിഡ സംസ്കകാരത്തെയും തുരങ്കം വയ്ക്കാനുള്ള ശ്രമമാണെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ആരോ തമിഴ്‌നാട്ടിൽ നിന്ന് സംസ്ഥാനത്തിന്റെ പേര് മാറ്റാൻ പോലും ശ്രമിച്ചു, പക്ഷേ സംസ്ഥാനത്തുടനീളം എതിർപ്പുകൾ ഉയർന്നതോടെ അവർക്ക് മാപ്പ് പറയേണ്ടിവന്നു. ഇപ്പോഴിതാ തമിഴ് തായ് വാഴ്ത്തിൽ നിന്ന് ദ്രാവിഡം എന്ന വാക്ക് ഒഴിവാക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. അവസാനത്തെ ഡിഎംകെ പ്രവർത്തകനും അവസാനത്തെ തമിഴനും ജീവിച്ചിരിക്കുന്നിടത്തോളം ആർക്കും തമിഴിനെയോ തമിഴ്‌നാടിനെയോ ദ്രാവിഡത്തെയോ തൊടാനാവില്ല. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് തമിഴ്‌നാട് ഒരിക്കലും അംഗീകരിക്കില്ലെന്നും ഉദയനിധി പറഞ്ഞു.
അതേസമയം സനാതനധർമ പരാമർശത്തിൽ മാപ്പ് പറയില്ലെന്നും വ്യക്തമാക്കി ഉദയനിധി സ്റ്റാലിൻ. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ദ്രാവിഡ നേതാക്കളായ പെരിയാറിന്റേയും, മുൻ മുഖ്യമന്ത്രിമാരായ സിഎൻ അണ്ണാദുരൈ, എം കരുണാനിധി എന്നിവരുടെ ആശയങ്ങളാണ് താൻ പങ്കുവച്ചതെന്നും ഉദയനിധി പറഞ്ഞു.
താൻ കലൈഞ്ജറുടെ കൊച്ചുമകനാണെന്നും, ഈ വിഷയത്തിൽ കോടതി ആവശ്യപ്പെട്ടാലും മാപ്പ് പറയില്ലെന്ന് ഉദയനിധി വ്യക്തമാക്കി. തന്റെ വാക്കുകളിൽ നിന്നും ഒരു മാറ്റവുമില്ല. അത് തിരുത്താനും മാപ്പ് പറയാനും തയ്യാറല്ലെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചെന്നൈയിൽ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിൽ വെച്ചായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം.മലേറിയയും, കൊവിഡും പോലെയുള്ള പകർച്ച വ്യാധികളെ പോലെ സനാതന ധർമത്തെയും തുടച്ചു നീക്കണം എന്നായിരുന്നു പ്രസ്താവന. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ട്.
Tamil is ready to oppose Aryan racism. Udayanidhi Stalin's call to protect Dravidian culture and oppose Sanatana Dharma.